PONNANI
കനാൽ സംരക്ഷണം:ഇറിഗേഷൻ വകുപ്പിന് നിവേദനം നൽകി


എരമംഗലം:കനോലി കനാൽ വഴി ചക്കരാം തോട് മുതൽ തൃശൂർ ജില്ലയുടെ അതിർത്തി വരെ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് വില്ലേജ് സമിതിയിൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റിയുടെ തീരുമാനം പ്രകാരം ഇറിഗേഷൻ വകുപ്പിന് വില്ലേജ് സമിതിയംഗം അയിരൂർ മുഹമ്മദാലി ഇറിഗേഷൻ എ.ഇ കാർത്തികയ്ക്ക് നിവേദനം നൽകി.ദീപു കുന്നംവീട്ടിൽ സന്നിദ്ധനായിരുന്നു.നരണിപ്പുഴയിൽ നിന്ന് മണ്ണ് എടുത്തു ആഴം കൂട്ടണമെന്ന് ആവശ്യപ്പെട്ട് മുൻപ് കൊടുത്ത നിവേദനത്തിൽ ഒരു കോടി പത്തു ലക്ഷം രൂപ 2023-24 പദ്ധതിയിൽ ഭരണാനുമതിയ്ക്കായി സമർപ്പിച്ചതായും ഇറിഗേഷൻ എഇ അറിയിച്ചു













