EDAPPALLocal news
എടപ്പാളും പരിസരപ്രദേശങ്ങളും ലഹരി ഉപഭോക്താക്കളുടെ താവളമായി മാറുന്നു

എടപ്പാൾ: അണ്ണക്കമ്പാട്-പൊറൂക്കര ബണ്ട് റോഡ് കഞ്ചാവ് വിൽപ്പനക്കാരുടെയും ഉപയോഗക്കാരുടെയും താവളമാകുന്നു. വിജനമായ റോഡിൽ യുവാക്കളടക്കമുള്ളവർ രാത്രിയും പകലും തമ്പടിക്കുകയും കഞ്ചാവ് വിൽപ്പനക്കാർ ഇവിടെയെത്തി ആവശ്യക്കാർക്ക് സാധനം കൈമാറുകയുമാണു ചെയ്യുന്നത്. രഹസ്യവിവരം കിട്ടിയതനുസരിച്ച് എക്‌സൈസ് സംഘം നിരീക്ഷണം ശക്തമാക്കുകയും സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടവരെ പിടികൂടി താക്കീതുനൽകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ആലിൻചുവട്, ഇവിടെയുള്ള ഒഴിഞ്ഞ പറമ്പ് എന്നിവ കേന്ദ്രീകരിച്ചാണ് വിദ്യാർഥികളടക്കമുള്ളവരുടെ ലഹരി ഉപയോഗം.
