KERALALocal news

സംസ്ഥാനത്ത് സെക്കൻഡ് ഷോ നടത്താന്‍ അനുമതി; മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും

സിനിമ തിയറ്ററുകളുടെ പ്രവർത്തനം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സെക്കൻഡ് ഷോ നടത്താന്‍ അനുമതി. തീയേറ്ററുകളുടെ സമയ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു. സിനിമ തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. തീയേറ്റർ ഉടമകളുടെ നിവേദനത്തെ തുടർന്നാണ് തീരുമാനം. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും.

സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാർച്ച്‌ 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button