KERALA

കട കുത്തിത്തുറന്ന കളളന് പണം വേണ്ട; കവർന്നത് 30 കുപ്പി വെളിച്ചെണ്ണ,​ ചാക്കിലാക്കി സ്ഥലം വിട്ടു

കൊച്ചി : ആലുവയിൽ കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി മോഷണം. തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലുണ്ടായിരുന്ന സാധനങ്ങളാണ് മോഷണം പോയത്. കളളൻ കടയ്ക്കുളളിൽ കയറുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആദ്യം തറ തുരന്നു കയറാനാണ് കളളൻ ശ്രമിച്ചത്. തുടർന്ന് പരാജയപ്പെട്ടപ്പോഴാണ് കടയുടെ പൂട്ട് തല്ലിപ്പൊളിച്ചത്

അകത്തുകയറിയ കളളൻ കണ്ടത് 30 കുപ്പി വെളിച്ചെണ്ണയാണ്. 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കവർന്നത്. ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയശേഷമാണ് കളളൻ കടയിൽ നിന്ന് പോയത്. വെളിച്ചെണ്ണയ്ക്കൊപ്പം പത്ത് പാക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. ഇറങ്ങാൻ നേരത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു കളളൻ സ്ഥലംവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button