EDAPPALLocal news

എടപ്പാളിൽ മാരക മയക്ക്മരുന്നായ എംഡിഎംഎ യുമായി 2പേർ എക്സൈസിന്റെ പിടിയിൽ

എടപ്പാളിൽ മാരക മയക്കുമരനായ എം. ഡി. എം.എയുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. പാലക്കാട് ഐ.ബി ഇൻസ്പെക്ടർ നൗഫലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഐ.ബി യും പൊന്നാനി റെയിഞ്ച് പാർട്ടിയും നടത്തിയ സംയുക്ത പരിശോധനയിലാണ് സംഘം പിടിയിലായത്. തൃശ്ശൂർ -കുറ്റിപ്പുറം റോഡിൽ എടപ്പാൾ ഗോവിന്ദ സിനിമാസ് തിയേറ്ററിന്റെ എതിർവശത്തായി റസ്റ്റ് ഹൗസിലെ റൂമിൽ നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. നാഗലശേരി പിലാക്കാട്ടിരി ആനക്കല്ലിങ്ങൽ ഫായിസ്(27), കൊളത്തൂർ സ്വദേശി മേലേതിൽ മുഹമ്മദ് ഷഫീഖ് (25) എന്നിവരെയാണ് അന്വേഷണസംഘം 7.895 ഗ്രാം എം.ഡി. എം. എയുമായി കസ്റ്റഡിയിലെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ ജിനീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മലപ്പുറം ഐ.വി ഇൻസ്പെക്ടർ പി. കെ മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസർ ഗണേശൻ, ഐ.ബി പ്രിവന്റീവ് ഓഫീസർ വി. ആർ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജു, ശരത്ത്, പാലക്കാട് ഐ.ബിയിലെ പി. ഒ മാരായ ഓസ്റ്റിൻ കെ.ജെ, വിശ്വകുമാർ ടി. ആർ, പാലക്കാട്‌ സൈബർ സെല്ലിലെ സി. ഒ മാരായ വിജീഷ് ടി. ആർ, അഷ്‌റഫ്‌ അലി എം എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button