EDAPPALLocal news
എടപ്പാളിൽ ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയ പ്രതി പിടിയിൽ


എടപ്പാൾ:ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയ പ്രതി പിടിയിൽ.എടപ്പാൾ പയ്യങ്ങാട് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്ന മഞ്ചേരി കവണങ്ങാട് സ്വദേശി അനിൽകുമാർ എന്ന കാർലോസ്(62) നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്ഐ ഖാലിദ്,സിപിഒ ഷിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.
