EDAPPALLocal news
എടപ്പാളിൽ ബൈക്കിലെത്തി യുവതിയുടെ മാല കവർന്ന് രക്ഷപ്പെട്ട സംഭവം;രണ്ടുപേർ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ
എടപ്പാൾ:എടപ്പാളിൽ വഴി അരികിൽ നടന്നു പോയിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികളെ ചങ്ങരംകുളം പോലീസ് പിടികൂടി. മോട്ടോർ സൈക്കിളിൽ എത്തിയ മഞ്ചേരി സ്വദേശികളായ കടവിൽ ഹൗസ് നിസാർ,വെള്ളാട്ടിൽ മേലേതൊടി ഹൗസിൽ ഷിയാസ് എന്നിവരാണ് നളിനി എന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചത്.മാസങ്ങൾക്ക് മുൻപ് ഒളിവിൽ പോയ പ്രതികളെ ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ കാലിദ്, എസ് ഇ പി ഒ സുജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.