EDAPPALLocal news

എടപ്പാളിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കണം യൂത്ത് കോൺഗ്രസ്

എടപ്പാൾ: അഞ്ച് ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള തവനൂർ മണ്ഡലത്തിൽ
പോലീസ് സ്റ്റേഷൻ ഇല്ലാത്തത് വർദ്ധിച്ചുവരുന്ന വരുന്ന ക്രീമിനൽ കേസുകളുടെ അന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും
അതിനാൽ തന്നെ എടപ്പാൾ കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥലം എംഎൽഎയുടെയും മുഖ്യമന്ത്രിയുടെയും മുന്നിൽ വിഷയം അവതരിപ്പിക്കുമെന്നും ആവശ്യം നേടിയെടുക്കുന്നതിനായി സമരസമിതി രൂപീകരിച്ചിട്ടുണ്ടെന്നും
യൂത്ത് കോൺഗ്രസ്. നിലവിൽ പൊന്നാനി, ചങ്ങരംകുളം, തിരൂർ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഉൾപെട്ടതാണ് തവനൂർ നിയോജക മണ്ഡലം. വട്ടംകുളം ചേകന്നൂർ വരെ പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയും, എടപ്പാൾ വട്ടംകുളം ടൗൺ ഉൾപ്പെടെ ചങ്ങരംകുളം സ്റ്റേഷൻ പരിധിയുമാണ്. തവനൂർ പഞ്ചായത്തിലെ ചില ഭാഗം കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിലാണ്. 19060 വോട്ടർമാർ (2021 നിയമസഭാ ഇലക്ഷൻ) ഉള്ളതും, അഞ്ച് ലക്ഷത്തിന് മുകളിൽ ജനസംഖ്യയും തവനൂർ നിയോജക മണ്ഡലത്തിൽ പോലീസ് സ്റ്റേഷൻ അനിവാര്യമാണ്.
എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി പ്രദേശങ്ങളെയും ഉൾപെടുത്തി പോലീസ്
സ്റ്റേഷൻ രൂപീകരിക്കാവുന്നതാണന്നും 20 KM യാത്ര ചെയ്ത് തിരൂർ സ്റ്റേഷനിൽ നിന്ന് പുറത്തൂരിലേക്കും, 20KM ദൂരപരിധിയാണ് പൊന്നാനി സ്റ്റേഷനിൽ നിന്ന് വട്ടംകുളം അതിർത്തിപ്രദേശത്തേക്കും, വർദ്ധിച്ച വരുന്ന മയക്കുമരുന്ന് കേസുകൾ, ഗുണ്ടാ പ്രവൃത്തികൾ, മാഫിയകൾ, പോക്സോ കേസുകൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇവയെല്ലാം ഫലപ്രദമായ അന്വേഷണം നടത്താൻ സേനയുടെ അഭാവം മൂലവും മറ്റു കാരണങ്ങളാലും സാധിക്കാതെ വരുന്നതും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കെ.എസ്.ആർ.ടി.സി കണ്ടനകം, എടപ്പാൾ, നരിപ്പറമ്പ്, PWD, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റുകളുടെ സ്ഥലം ഇതിനായി കണ്ടെത്താവുന്നതാണ് എന്നും നിലവിൽ എടപ്പാളിൽ ഗ്രാമന്യായലയം സ്ഥാപിച്ചതും താലൂക്കിലെ 3 പോലീസ് സ്റ്റേഷൻ പൊന്നാനി നിയോജക മണ്ഡലത്തിൽ ഉൾപെട്ടതിനാലും എടപ്പാൾ കേന്ദ്രീകരച്ച് സ്റ്റേഷൻ അനിവാര്യമാണ്. മുഖ്യമന്ത്രി, സ്ഥലം എം.എൽ.എ എന്നിവർ ഈ വിഷയത്തിൽ താൽപര്യം കാണിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ് ആവശ്യപ്പെട്ടു. എടപ്പാളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ജില്ലാ യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ. രഞ്ജിത്ത് തൊറയാറ്റിൽ , സമര സമിതി ജന.കൺവീനർ ടി എം മനീഷ് , ചെയർമാൻ ടി പി ശ്രീജിത്ത്, യൂത്ത് കോൺഗ്രസ്റ്റ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷെഫീഖ് കൈമലശ്ശേരി , എടപ്പാൾ മണ്ഡലം പ്രസിഡണ്ട് ആസിഫ് പൂക്കരത്തറ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button