EDAPPALLocal news

എടപ്പാളിൽ നിയന്ത്രണം വിട്ട മിനിലോറി എതിരെ വന്ന കാറിലിടിച്ചു

എടപ്പാൾ: സംസ്ഥാന പാതയിലെ മാണൂരിൽ നിയന്ത്രണം വിട്ട മിനിലോറി എതിരെ വന്ന കാറിലിടിച്ചു.  കാര്‍ ഇടിച്ചു തകര്‍ത്ത മിനി ലോറി പിന്നീട് റോഡിലേക്ക് മറിഞ്ഞു.  അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവര്‍ അന്‍ഫാലിനെ (32) എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8-മണിക്ക് മോഡേണ്‍ ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടം നടന്നത്. എടപ്പാളിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന  മിനി ലോറിയാണ് അപകടം സൃഷ്ടിച്ചത്.മിനിലോറിയുടെ ആക്സില്‍ മുറിഞ്ഞതിനെ തുടര്‍ന്നാണ് മിനിലോറി നിയന്ത്രണം വിട്ടതെന്നാണ് സൂചന. എറണാംകുളത്തെ ഷോറൂമില്‍ നിന്നും കോഴിക്കോട്ടെ ഷോറൂമിലേക്ക് കൊണ്ടുപോവുകയായിരുന്ന പുതിയ കാറാണ് അപകടത്തില്‍ തകര്‍ന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button