EDAPPAL
എടപ്പാളിൽ കരഭൂമി കൃഷിയോഗ്യമാക്കി പച്ചക്കറി കൃഷിയാരംഭിച്ചു
എടപ്പാൾ: “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയുടെ ഭാഗമായി പൊൻകുന്ന് പന്ത്രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ കരഭൂമി കൃഷിയോഗ്യമാക്കി പച്ചക്കറി കൃഷിയാരംഭിച്ചു. തൈ നടൽ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുമാരൻഅധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ,കൃഷി ഓഫീസർ വിനയൻ, എം.വി, മുൻ മെമ്പർ ശോഭന,
ജയൻ മാഷ് എന്നിവർ സംസാരിച്ചു.