EDAPPAL

എടപ്പാളിൽ ആംബുലൻസ് ഡ്രൈവർക്ക് നേരെ അജ്ഞാത സംഘത്തിൻറെ ആക്രമണം

എടപ്പാൾ: ആംബുലൻസ് ഡ്രൈവർക്ക് നേരെ അജ്ഞാത സംഘത്തിൻറെ ആക്രമണം. എടപ്പാൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ആംബുലൻസിലെ ഡ്രൈവർ സംഷാദിനാണ് രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ ക്രൂരമർദ്ദനത്തിന് ഇരയായത് .എടപ്പാളിൽ സേവനമനുഷ്ഠിക്കുന്ന ആംബുലൻസ് പ്രവർത്തകർ രാത്രികളിൽ അപകടങ്ങളിൽ പെടുന്നവർക്കും, അത്യാഹിത രോഗികൾക്കും സഹായകമാകുന്ന രീതിയിൽ ഉറക്കം ഉപേക്ഷിച്ച് ആംബുലൻസിൽ തന്നെ വിശ്രമിക്കൽ പതിവാണ് . ഇത്തരത്തിൽ ഉറങ്ങിക്കിടന്ന സംഷാദിനെ ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് നാലുപേർ ചേർന്ന് ആംബുലൻസിന്റെ അകത്ത് വച്ച് ഇരുമ്പു വടി കൊണ്ടും കേബിളുകൾ കൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും, ആംബുലൻസിന്റെ ക്ലാസുകൾ തകർക്കുകയും ചെയ്തു. ആക്രമണം കണ്ടു തടയാൻ ശ്രമിച്ച തൊട്ടടുത്ത ആംബുലൻസിൽ കിടന്നുറങ്ങിയിരുന്ന നൗഷാദ് എന്ന ഡ്രൈവർക്കും ആക്രമികളുടെ മർദ്ദനമേറ്റു. കൂടുതൽ ഡ്രൈവർമാർ ഉറക്കം ഉണർന്നപ്പോൾ ആക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.പരിക്കേറ്റ
സംഷാദിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ചങ്ങരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button