KUTTIPPURAM
രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുറ്റിപ്പുറത്ത് കോൺഗ്രസ് പ്രകടനം തെരെഞ്ഞടുപ്പ്
കുറ്റിപ്പുറം :ബി.ജെ.പിയെ അധികാരത്തിൽ കൊണ്ടുവരുന്നതിനായി ജനാധിപത്യത്തെ ബലികഴിച്ച തെരെഞ്ഞടുപ്പ് കമ്മീഷൻ രാജിവെച്ച് പുറത്തുപോകണമെന്നാവശ്യപ്പെട്ടും രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രസിഡന്റ് പാറക്കൽ ബഷീർ അധ്യക്ഷനായി.മഠത്തിൽ ശ്രീകുമാർ,കെ.പി അസീസ്, ടി.കെ സക്കീർ, കെ.ടിസിദ്ദീഖ്, അഹമ്മദ്കുട്ടി , ടി.കെ.ബഷീർ, എ.എ.സുൽഫീക്കർ,പി.മനോജ്, ഇ.ഭാസ്‌കരൻ,ബെന്നി മാഷ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.