EDAPPAL
എടപ്പാളിന് സ്പോർട്സ് ഗ്രൗണ്ട്: കായിക മന്ത്രിക്ക് നിവേദനം നൽകി
എടപ്പാൾ : മലപ്പുറത്ത് നടന്ന ‘മുഖാമുഖം’ പരിപാടിക്കിടെ എടപ്പാൾ ഗ്രാമപഞ്ചായത്തിനായി പ്രസിഡണ്ട് കെ.പി. സിന്ധുവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ.വി. മുഹമ്മദ് ലൈസും ചേർന്ന് കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെ നേരിൽ കണ്ടു നിവേദനം നൽകി. പഞ്ചായത്തിൽ മികച്ച സൗകര്യങ്ങളോടുകൂടിയ പൊതുസ്പോർട്സ് ഗ്രൗണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പരിശീലന സൗകര്യങ്ങളുടെ കുറവ് കായിക പ്രതിഭകൾക്ക് തടസ്സമാകുന്ന സാഹചര്യത്തിൽ വിഷയത്തിൽ കായിക വകുപ്പിന്റെ പ്രത്യേക ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ടു.