PONNANI

എക്സ്സൈസ് സംഘടിപ്പിച്ച വായന ദിന മത്സരത്തിൽ മലപ്പുറത്ത്‌ നിന്നും ഒന്നാമതായി പൊന്നാനിയിലെ രണ്ടാം ക്ലാസുകാരി.

പൊന്നാനി: വായന ദിനത്തോടനുബന്ധിച്ച് ജില്ല തലത്തിൽ വിമുക്തിമിഷൻ കുട്ടികൾക്കായി സംഘടിപ്പിച്ച വായന ആസ്വാദന മത്സരത്തിൽ പൊന്നാനി വിജയമാതസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അയന മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനത്തിന് അർഹയായി, പൊന്നാനി എക്സൈസ് ഇൻസ്പെക്ടർ ജിനീഷ്വുമൺ എക്സൈസ് ഇൻസ്പെക്ടർ പി. കെ ജ്യോതി വിമുക്കതി കോ: ഒഡിനേറ്റർ ശ്രീജിത്ത്’, രാജേഷ് കുമാർ, ജെറി, അരുൺ രാജ് എന്നിവർ വീട്ടിലെത്തി വിജയിക്ക് സമ്മാനം നൽകി. കടവനാട് പതിയംപറമ്പിൽ സനീഷിൻ്റെയും മഞ്ജുഷയുടേയും മകളാണ് അയന.kids world by ayana എന്ന യൂട്യൂബ് ചാനലും ഈ മിടുക്കിക്ക് ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button