CHANGARAMKULAM
എം പി കുട്ടൻ നായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി

ചങ്ങരംകുളം : സഖാക്കൾ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപി കുട്ടൻ നായർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും നടത്തി.
അവാർഡ് സമർപണവും പരിപാടിയുടെ ഉദ്ഘാടനവും മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിർവ്വഹിച്ചു കാഥികൻ ത്യക്കുളം കൃഷ്ണൻകുട്ടിക്ക് പുരസ്കാരം ഏറ്റുവാങ്ങി. ആലങ്കോട് ലീലാകൃഷ്ണൻ പ്രൊഫ.എം എം നാരായണനേയും ചടങ്ങിൽ ആദരിച്ചു. എം എൽ എ പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. പി ജ്യോതി ഭാസ് ടി സത്യൻ പി വിജയൻ വിവി കുഞ്ഞു മുഹമ്മദ് ആരിഫ നാസർ കരീം കോഴിക്കൽ അജയഘോഷ് എൻ ഉണ്ണി കെ വി ഷെഹീർ മിസിരിയ സൈഫുദ്ധീൻ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് അനുമോദനവും തുടർന്ന് ശിഹാബ് പാലപ്പെട്ടിയുടെ സംഗീത വിരുന്നും അരങ്ങേറി.
