എടപ്പാൾ: തിരുവനന്തപുരം പൂജപ്പുര സെന്റർ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ
എം എസ് എഫ് നേതാക്കൾക്ക് റയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി.
ആറു ദിവസത്തെ റിമാൻഡ് കഴിഞ് നാട്ടിലെത്തിയ എം എസ് എഫ് സമര പോരാളികൾക്കാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ആവേശോജ്വല സ്വീകരണം നൽകിയത്.
മലബാറിലെ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠനത്തിന് സീറ്റില്ലാതെ പ്രയാസപ്പെടുമ്പോൾ അതിനെതിരായി മുഖം തിരിഞ്ഞു നിൽക്കുന്ന ഇടത് സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയത്തിൽ പ്രതിഷേധിച്ചായിരുന്നു എം എസ് എഫ് സമരം നടത്തിയത്. എന്നാൽ പോരാളികളെ പിടികൂടി ഇടത് പൊലീസ്
ജയിലിലടക്കുകയായിരുന്നു.
ഹസൈനാർ നെല്ലിശ്ശേരി, റാഷിദ് കോക്കൂർ, ഏ വി നബീൽ,ഫർഹാൻ ബിയ്യം,ജലീൽ കടാമ്പുഴ എന്നിവരെയാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചത്.
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സി പി ബാവഹാജി ഹാരാർപ്പണം നടത്തി.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ, ടിപി ഹൈദരലി, വികെഎം ഷാഫി, സിദ്ദീഖ് പരപ്പാര, പത്തിൽ സിറാജ്, അഡ്വ ഹമീദ് പി, വിപിഎ റഷീദ്, ഷബീർ ബിയ്യം,ലത്തീഫ് അയങ്കലം, അഷ്റഫ് മാണൂർ, സി പി ബാപ്പുട്ടി ഹാജി, യൂനുസ് പാറപ്പുറം,അഡ്വ റൗഫ്, റാസിഖ് എം, റഫീഖ് ചേകനൂർ,യൂവി സിദ്ധീഖ്,മജീദ് കഴുങ്കിൽ,ഫസലു പൊന്നാനി, ഷഫീക് കൂട്ടായി, ഷാഫി അയങ്കലം,സജീർ എംഎം,ഹമീദ് കുറ്റിപ്പുറം,ഷമീർ കുറ്റിപ്പുറം,സുലൈമാൻ മൂതൂർ, നദീർ മംഗലം,സഫ്‌വാൻ പത്തിൽ, അയ്യൂബ് ആലുക്കൽ ,ആദിൽ പുറത്തൂർ എന്നിവർ ചേർന്നാണ് വിദ്യാർത്ഥി നേതാക്കളെ സ്വീകരിച്ചത്.