CHANGARAMKULAM

എം.എസ്.എം ദ്വി ദിന ക്യാമ്പ് സംഘടപ്പിച്ചു

ചങ്ങരംകുളം സോൺ എം.എസ്.എം. കമ്മറ്റി ദ്വി ദിന ലീഡേഴ്സ് മീറ്റ് വളയംകുളം ലസൻ ലെൻസിൽ സംഘടിപ്പിച്ചു.കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന ഓർഗ നൈസിംഗ് സെക്രട്ടറി എൻ. എം അബ്ദുൽ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ധാർമിക മൂല്യമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തിനു മാത്രമേ ഭാവിയിൽ സമൂഹത്തിൽ നന്മകൾ ചിന്തിക്കാനും പ്രവർത്തിക്കാനും സാധ്യമാകുവെന്നും അവർക്ക് മാത്രമേ നന്മയിൽ നിലനിൽക്കാൻ കഴിയുകയുള്ളുവെന്നും ജലീൽ മാസ്റ്റർ ഉൽബോധിപ്പിച്ചു.വിവിധ സെഷനുകളിൽ ഹിഷാം തച്ചമണ്ണ, സാബിർ കുമരനല്ലൂർ, ജില്ലാ സ്കൂട്ടറി ഹമീദ് സനിൻ ഇ. ഒ, പ്രസിസന്റ് നു ഫാൻമാൻ ഷിബിലി, സാജിൽ പി.പി.,നസൽ നൂറുദ്ധീൻ, ഫഹിം പി.എ, വാ ബിൽഖാലിദ്, നാജിൽ ഖാലിദ്, ശിബിൽ മാങ്കുളം, റബീബ് എറവറാംകുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.സോൺ കമ്മറ്റി ഭാരവാഹികളായി സാജിൽ ഖാലിദ് പ്രസിഡന്റ്, റബീബ് എറവറംകുന്ന് ജന.സിക്രട്ടറി, ശിബിൽ മാങ്കുളം ട്രഷർ വൈസ് പ്രസിഡന്റുമാരായി ഫർസാൻ അബൂബക്കർ സാബിത്ത് കാഞ്ഞിയൂർ സിക്രട്ടറിമാരായി സലിൽ സിദ്ധീഖ്, റനിം ജമാൽ എന്നിവരേയും തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button