CHANGARAMKULAM

എം എസ് എം(മർക്കസുദ്ദഅ്‌വ ) ചങ്ങരംകുളം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ എമറി ലീഡേർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു.

ചങ്ങരംകുളം : എം എസ് എം വിദ്യാർത്ഥികളുടെ ലീഡർഷിപ്പ് മെച്ചപ്പെടുത്തുന്നതിനും, സംഘാടനം എങ്ങനെയെല്ലാം മികച്ചതാക്കാം എന്നുള്ള ആശയം മുൻനിർത്തിക്കൊണ്ട്
എം എസ് എം ചങ്ങരംകുളത്തിന്റെ ആഭിമുഖ്യത്തിൽ എമറി ലീഡേർഷിപ് ക്യാമ്പ് കൊലിക്കര ലെസ്സൺ ലെൻസ്‌ ഗ്ലോബൽ ക്യാമ്പസ്ൽ വെച്ച് സംഘടിപ്പിച്ചു.
ആവേശകരമായ ദ്വിദിന ക്യാമ്പിൽ മണ്ഡലത്തിൽ നിന്നും മുപ്പത്തിഞ്ചു പേരോളം പങ്കെടുത്തു.
കെ എൻ എം(മർക്കസുദ്ദഅ്‌വ)മണ്ഡലം വൈസ് പ്രസിഡന്റ് എൻ.അബ്ബാസലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
“ഒരു മികച്ച ലീഡറുടെ ഗുണങ്ങൾ എന്തെല്ലാം?”എന്ന വിഷയത്തെ ആസ്പദമാക്കി ട്രൈനർ റസീം ഹാറൂൻ,നിഹാൽ ഫാറൂഖി എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകി.
ക്യാമ്പിന് എം എസ് എം മണ്ഡലം ഭാരവാഹികളായ നാജിൽ ഖാലിദ്,റസീം എം. കെ, ഷിബിൽ മാങ്കുളം,ഫഹീം ബിൻ മജീദ്, ഗഫൂർ അബൂബക്കർ, നസീഫ് ഫാറൂഖി,സലീൽ, റബീബ്‌ എറവറാംകുന്ന്,വാബിൽ ഖാലിദ്, റസ്മിൽ കോക്കൂർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button