എംബി.ബി.എസ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീഷ്മ വി.എം.നെ ആദരിച്ചു
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-12-12-44-35-618_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/11/IMG-20221108-WA0005-1024x1024.jpg)
കുറ്റിപ്പുറം:എം.ബി.ബി.എസ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീഷ്മ വി.എം.നെ അഖില ഭാരത അയ്യപ്പസേവാസംഘം അന്നദാന കമ്മറ്റിയുടെയും സേവാ സംഘം മിനി പമ്പ ശാഖയുടേയും നേതൃത്വത്തിൽ മിനി പമ്പ അയ്യപ്പസേവാസംഘം ആദരിച്ചു. അന്നദാന ക്യാമ്പിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ രാജ്യസഭാ മെമ്പറും സ്വാഗത സംഘം ചെയർമാനുമായ സി.ഹരിദാസ് ശ്രീഷ്മക്ക് ആദരവ് സമ്മാനിച്ചു.ചടങ്ങിൽ അയ്യപ്പസേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.തവനൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചാത്തപ്പൻ,സേവാ സംഘം ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ, സേവാ സംഘം മുൻ കേന്ദ്ര കമ്മറ്റി മെമ്പർ ഡോ.സർ,കെ.വി.കൃഷ്ണൻ, സേവാസംഘം മുൻ ജില്ലാ സെക്രട്ടറിയും കേന്ദ്ര പൊതുയോഗം അംഗവുമായ ടി കൃഷ്ണൻ നായർ, സേവാസംഘം ജില്ലാ കമ്മറ്റി മെമ്പറും സ്വാഗതസംഘം ട്രഷററുമായ ബാലചന്ദ്രൻ മുല്ലപ്പുള്ളി, ജില്ലാ കമ്മറ്റി മെമ്പറും ശാസ്താ സ്കൂൾ കമ്മറ്റി മെമ്പറുമായ സുന്ദരൻ കോക്കൂർ,സി.കെ.കൃഷ്ണൻ, സുനിൽ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.കഞ്ഞിപ്പുര കോഴി വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരനും മദിരശ്ശേരി ചീരക്കുഴി മുണ്ടാൻ പുരയിലെ വേലായുധന്റേയും ശ്രീജയുടേയും മൂത്ത മകളാണ് ശ്രീഷ്മ.
![](http://edappalnews.com/wp-content/uploads/2025/01/logo.png)