Categories: Local newsVATTAMKULAM

എം,എൽ, എ, ഓഫീസിനു മുമ്പിൽ യൂ,ഡി,എഫ്, പ്രതിനിധികളുടെ നിൽപ് സമരം

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ, ശ്യാമപ്രസാദ് മുഖർജി, ആർ റർബൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2018 ഇൽ 15 കോടി രൂപ പാസ്സാവുകയും തുടർന്നുള്ള രണ്ടു വർഷവും പഞ്ചായത്തിൽ എൽ, ഡി, എഫ്, ഭരണം നടത്തിയിട്ടും, റാർബൻ പദ്ധതിയുടെ എല്ലാ വർക്കുകളും ഒരു തട്ടിക്കൂട്ടു കമ്പനിക്ക് കരാർ നൽകുകയും, പഞ്ചായത്തിന് നേരിട്ട് നടത്താവുന്ന പദ്ധതികൾ പോലും മേല്പറഞ്ഞ തട്ടിക്കൂട്ടു കമ്പനിയെ ഏല്പിച്ചു ഭീമമായ തുക അഡ്വാൻസ് നൽകി, പേരിനൊരു തറക്കല്ലിടൽ പരിപാടി നടത്തിയതല്ലാതെ തുടർ പ്രവർത്തനങ്ങൾ നടന്നില്ല, വിവിധ പ്രദേശങ്ങളിലെ 5കുളങ്ങൾ, മിനി സ്റ്റേഡിയം, കളിസ്ഥലം, എല്ലാം തുടങ്ങി വെച്ചു എന്നതൊഴിച്ചാൽ മറ്റൊരു പ്രവർത്തനവും നടക്കാതെ അതെ നിലയിലാണിപ്പോഴും അവസ്ഥ :അവസാനം ഇത് സംബന്ധമായി ചേർന്ന മീറ്റിംഗ് തീരുമാനപ്രകാരം രണ്ടു മാസം കൂടി സമയം നീട്ടി നൽകിയിട്ടുണ്ടു, എന്നാൽ പഞ്ചായത്ത്‌ വെച്ച കരാർ കാലാവധി അവസാനിച്ചിട്ടും പുതുക്കി നൽകാൻ പഞ്ചായത്ത്‌ ആശങ്കപ്പെടുകയാണ്,
4വർഷം കഴിഞ്ഞിട്ടും പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തത് കൊണ്ടാണ് എം, എൽ എ, യുടെ അടിയന്തര ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ടു യൂ, ഡി, എഫ് പ്രതിനിധി കൾക് നിൽപ്സമരം നടത്തേണ്ടി വന്നത്,
അഡ്വാൻസ് കൊടുക്കാത്തതും, തുടക്കം കുറിക്കാത്തതുമായ പദ്ധതികൾ പഞ്ചായത്ത്‌ നേരിട്ട് ഏറ്റെടുത്തു നടപ്പിലാക്കി നാടിനു സമർപ്പിച്ചു കഴിഞ്ഞു,
മണ്ണാർത്തോട് പാലം, കുളങ്ങര പാലം, കോൺവെർട്ടുകൾ എന്നിവ അതിൽ ചിലത് മാത്രം, ഇത്തരത്തിൽ തുടർന്നും പദ്ധതികൾ ഇഴഞ്ഞു നീങ്ങിയാൽ ഏറ്റെടുത്ത കമ്പനിയുടെ മുന്നിലേക്ക്‌ സമരം വ്യാപിപ്പിക്കാനാണ്, യൂ, ഡി, എഫ്, തീരുമാനം, എം എ, നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )അധ്യക്ഷത വഹിച്ച നിൽപ് സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു, ദീപ മണികണ്ഠൻ (വൈസ് പ്രസിഡന്റ്‌ )ഹസ്സൈനാർ നെല്ലിശ്ശേരി (മെമ്പർ )അക്‌ബർ പനച്ചികൽ (മെമ്പർ )ഹാജറ (മെമ്പർ )ശാന്ത മാധവൻ, (മെമ്പർ )സുമിത്ര,(മെമ്പർ )ഫസീല സജീബ് (മെമ്പർ )
ഭാസ്കരൻ വട്ടംകുളം, കെ വി, അബ്ദുല്ലക്കുട്ടി മാസ്റ്റർ, മുസ്തഫ ചെകനൂർ,എന്നിവർ സംസാരിച്ചു,

Recent Posts

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.

കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…

1 hour ago

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

2 hours ago

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ, ശമ്ബള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം; ധനസ്ഥിതി മെച്ചപ്പെട്ടു.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…

2 hours ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

2 hours ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

3 hours ago

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

16 hours ago