PONNANI
എംഇഎസ് പൊന്നാനി കോളേജ് ഇനി ഹരിത കലാലയം

പൊന്നാനി: എംഇഎസ് പൊന്നാനി കോളേജ് ഇനി ഹരിത കലാലയം. മാലിന്യമുക്ത നവകേരളം കർമപദ്ധതിയുടെ ഭാഗമായി കാംപസിനകത്ത് മാലിന്യം നീക്കം ചെയ്യൽ, ബോധവത്കരണ കാമ്പയിൻ, ഫലപുഷ്പ-വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ, മാലിന്യസംസ്‌കരണ ഉപാധികൾ സജ്ജീകരിക്കൽ, പൊതുഇടങ്ങൾ ശുചീകരിക്കൽ തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹരിത കലാലയമായി പ്രഖ്യാപിച്ചത്.
കോളേജ് കാംപസ്, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് തുമ്പൂർമുഴി മോഡൽ സംവിധാനമൊരുക്കും.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഹരിത കലാലയ പ്രഖ്യാപനം നടത്തി. ഷീന സുദേശൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ. ബിൻസി ഭാസ്‌കർ, ഷാഫി, കെ.വി. ബാബു എന്നിവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സുബൈർ, ക്ലീൻ കാംപസ്-ഗ്രീൻ കാംപസ് പ്രോഗ്രാം കോഡിനേറ്റർ ഷാമില എന്നിവർ പ്രസംഗിച്ചു.
