Ooty

ഊട്ടിയില്‍ മരംവീണ് വിനോദയാത്രയ്‌ക്കെത്തിയ വടകര സ്വദേശിയായ 15-കാരന് ദാരുണാന്ത്യം;

ഊട്ടി: ഊട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരൻ മരം ദേഹത്തുവീണ് മരിച്ചു. കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകൻ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടി ഏയ്റ്റ്ത് മൈൽസിലായിരുന്നു (എട്ടാംമൈൽ) സംഭവം.
23-ാം തീയതിയാണ് ആദിദേവ് ഉൾപ്പെടെയുള്ള 14 അംഗസംഘം ഊട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയത്. ഞായറാഴ്‌ച തിരികെ നാട്ടിലേക്ക് മടങ്ങവേ ഊട്ടി-ഗൂഡല്ലൂർ റോഡിൽ എട്ടാംമൈലിൽ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ ഊട്ടി പൈക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കനത്ത മഴ തുടരുന്നതിനാൽ ഊട്ടിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

കൗതുകം തമാശ ആരോഗ്യം പ്രധാന വാർത്തകൾ സ്റ്റാറ്റസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇

https://chat.whatsapp.com/LjOoLk9F9gECsJfKBxcrFK

Leave a Reply

Your email address will not be published. Required fields are marked *

Back to top button