Categories: KERALA

ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും ;44 ദിവസത്തെ ആശുപത്രി വാസത്തിന് അന്ത്യമാകുന്നു.

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ നാളെ ഡിസ്ചാർജ് ചെയ്യും&period; 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്&period; ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേൽക്കുകയും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയും ചെയ്തത്&period; തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന പ്രശ്നം&period; നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു&period; ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക&period; സ്വന്തം വീടിന്‍റെ അറ്റകുറ്റ പണികൾക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും&period; നാളെ വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാർ എംഎൽഎയ്ക്കൊപ്പം മാധ്യമങ്ങളെ കാണും&period; ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയിൽ ഉമ തോമസ് എംഎൽഎ പങ്കെടുത്തിരുന്നു&period; കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ് എംഎൽഎ പങ്കെടുത്തത്&period; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിക്കാനെത്തിയിരുന്നു&period; വിഐപി&ZeroWidthSpace; &ZeroWidthSpace;ഗ്യാലറിയിൽ നിന്ന് വീണ ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു&period; റെനെ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിന്‍റെ തത്സമയ വിവരങ്ങളും ഡോക്ടര്‍മാര്‍ പങ്കുവെച്ചിരുന്നു&period; എംഎൽഎയുടെ മനോധൈര്യം പ്രശംസനീയമാണെന്ന് ആയിരുന്നു ചികിത്സിച്ച ഡോക്ടർമാരുടെ പ്രതികരണം&period; വെന്‍റിലേറ്ററിൽ നിന്ന് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ &OpenCurlyQuote;ഐ ആം ഓകെ’ എന്ന് ഉമ തോമസ് പറഞ്ഞു&period; മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് തന്നെ സന്ദർശിച്ച മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു&period; ഇത് തന്‍റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി&period; എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു&period; നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

8 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

8 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

12 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

12 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

12 hours ago