ചേളാരി പാണക്കാട് മലയിൽ വീട്ടിൽ ചാത്തൻകുളങ്ങര സുബൈർ- ജുബൈരിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ(13) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 ന് വീട്ടിൽ വെച്ചാണ് സംഭവം. മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് കണ്ട് ശകാരിച്ചിരുന്നു. ഫോൺ എടുത്തു വെച്ച് ഫുട്ബോൾ കളിക്കാൻ പോകാൻ രക്ഷിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് മുറിക്കുള്ളിലേക്ക് പോയ നിഹാൽ തോർത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് പോസ്റ്റുമോർട്ടത്തിന് ശേഷം തയ്യിലക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കും. കൊടക്കാട് എം.എം.യുപി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയാണ് നിഹാൽ. സഹോദരങ്ങൾ: നാജിയ, നിദാൻ, നൈസ.
സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.പതിനൊന്ന്…
വളാഞ്ചേരി: വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. വട്ടപ്പാറ വളവിലാണ് സംഭവം. കർണാടക മധുഗിരി സ്വദേശി…
പൊന്നാനി ∙ ടൂറിസം സാധ്യതകൾക്കായി തുറന്നിട്ട കർമ റോഡിൽ വലിയ ലോറികളുടെ മരണപ്പാച്ചിലും അനധികൃത പാർക്കിങ്ങും. നടപടിയെടുക്കാതെ അധികൃതർ. ഭാരതപ്പുഴയോരത്തെ…
എടപ്പാൾ: കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ബിഗ് ക്യാൻവാസിലെ ചിത്രങ്ങൾക്ക് നിറം നൽകി.ബാലസഭ, നെഹ്റു വിൻ്റെ ചിത്രം വരയ്ക്കൽ,…
എടപ്പാൾ: നടുവട്ടം അത്താണി റോഡിൽ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റ് വിഷയത്തിൽ അടിയന്തര പ്രത്യേക ഗ്രാമസഭ വിളിക്കണമെന്ന് ജനകീയ സമര സമിതി…
റേഷൻ കാർഡുകളിലെ തെറ്റു തിരുത്തുന്നതിനും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ…