ഉമ്മ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; പ്ലസ്ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മുക്കം: സ്‌കൂട്ടർ അപകടത്തിൽപെട്ട് പ്ലസ്ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ(18) ആണ് മരിച്ചത്. ഉമ്മ നെജിനാബിക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. നെജിനാബിയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. കുറ്റിപ്പാലയിൽനിന്ന് അഗസ്ത്യൻമുഴിയിലേക്ക് വരുകയായിരുന്നു ഇരുവരും. ഇതിനിടെ, മുക്കം ഹൈസ്‌കൂൾ റോഡിലെ ഇറക്കത്തിൽ നിയന്ത്രണംവിടുകയും വൈദ്യുതത്തൂണിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മുക്കം അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ ജിബിന്റെ ജീവൻരക്ഷിക്കാനായില്ല. ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ഫാത്തിമ.
ഈ വാഹനത്തിന്റെ തൊട്ടുമുന്നിലായി ഫാത്തിമയുടെ പിതാവ് മറ്റൊരു ബൈക്കിലുണ്ടായിരുന്നു. ഫാത്തിമ ജിബിന്റെ സഹോദരങ്ങൾ ഫാത്തിമ റെന, റാസി (ഇരുവരും ജി.എം.യു.പി. സ്‌കൂൾ കൊടിയത്തൂർ)
