POLITICS

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ ഗാന്ധി; അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിലെത്തി പുഷ്പങ്ങൾ അർപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർക്കൊപ്പമാണ് രാഹുൽ പുതുപ്പള്ളിയിൽ എത്തിയത്.നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി. ഓർത്തഡോക്‌സ് സഭാ അധ്യക്ഷനുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം ചേർന്ന അനുസ്മരണ ചടങ്ങ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.

ചാണ്ടി ഉമ്മൻ അടക്കം ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെല്ലാം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കെപിസിസിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനവും ഇന്ന് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button