ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളുരുവിലെ എച്ച്‌സിജി ക്യാൻസർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയെ തുടർന്നാണ് ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ‘അച്ഛൻ വീണ്ടും ആശുപത്രിയിലായി. വൈറൽ ന്യുമോണിയയാണ് കാരണം. സന്ദർശകർക്ക് വിലക്കുണ്ട്. നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണ്’- ചാണ്ടി ഉമ്മൻ കുറിച്ചു.