THRITHALA

ഉപജില്ല ശാസ്ത്രമേളചാലിശേരി ജി.എച്ച് എസ് എസ് ചാമ്പ്യന്മാരായി.

തൃത്താല ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചാലിശേരി ജി എച്ച് എസ് എസ്
രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

തുടർച്ചയായി രണ്ടാം തവണയാണ് തൃത്താല ഉപജില്ലാ ശാസ്ത്രോത്സവത്തിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് ചാലിശ്ശേരി സ്വന്തമാക്കിയത്..

824 പോയിന്റ് നേടി ചാലിശ്ശേരി സ്കൂളിലെ കുട്ടികൾ മികവിന്റെ പതാക ഉയർത്തി.

യുപി വിഭാഗത്തിൽ ഐ.ടി. മേളയിൽ ഒന്നാം സ്ഥാനം, ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം, ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഐ.ടി. മേള എന്നിവയിൽ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഐ.ടി. മേളയിൽ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രമേളയിലും പ്രവർത്തിപരിചയമേളയിലും രണ്ടാം സ്ഥാനവും നേടി.

സ്കൂൾ തലത്തിൽ മേളകൾ നടത്തി താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി, അവർക്കു നിരന്തരമായ പരിശീലനം നൽകിയാണ് നേട്ടത്തിൻ്റെ മുന്നിലെത്തിയത്

തൃത്താല ഉപജില്ലാ കായികമേളയിലും നിലവിൽ
കിഡ്ഡീസ് വിഭാഗത്തിന്റെ മത്സരങ്ങൾ ബാക്കി നിൽക്കെ കായികമേളയിലും നിലവിൽ ഒന്നാം സ്ഥാനത്ത് ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിലാണ്.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചുകൊണ്ട് മൂന്ന് ജില്ലകളിൽ നിന്ന് സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം നാടിന് മാതൃകയും അഭിമാനവുമായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button