KERALA


ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി

പ്ളസ് വൺ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി. ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെയാണ് പൊലീസ് മർദ്ദിച്ചതായി പറയുന്നത്. പ്രൈവറ്റായി പ്ലസ് വൺ പഠിക്കുന്ന  ദിർഷിത്തിനെയാണ് (16 ) പൊലീസ് ലാത്തി ഉപയോഗിച്ച് തല്ലിയത്. 

ലാത്തിയടിയേറ്റ് വിദ്യാർഥിയുടെ തല പൊട്ടിയിട്ടുണ്ട്. പ്ളസ് വൺ വിദ്യാർഥിയുടെ കൈകളിലും കാലുകളിലും ലാത്തിയുടെ അടിയേറ്റ പാടുകളുണ്ട്. മട്ടാഞ്ചേരി ജി.എച്ച് സ്കൂളിൽ നടക്കുന്ന കലോത്സവം കാണാനെത്തിയതായിരുന്നു ദിർഷിത്ത്.
മട്ടാഞ്ചേരി പൊലീസിനെതിരെയാണ് മർദന ആരോപണം ഉയർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button