KERALALocal news

ഉദ്യോഗസ്ഥർ ഭിന്നശേഷിക്കാരുടെ വീട്ടിൽ വന്ന് ലേണേഴ്സ് ടെസ്റ്റ് നടത്താനുള്ള പദ്ധതിക്ക് തുടക്കം കുറിച് കേരള സർക്കാർ

ഭിന്നശേഷിക്കാരുടെ ലേണേഴ്‌സ് ഡ്രൈവിങ് ടെസ്റ്റ് ഇനിമുതൽ വീടുകളിൽ

ഭിന്നശേഷിക്കാരുടെ ലേണേഴ്‌സ് ഡ്രൈവിങ് ടെസ്റ്റ് ഇനിമുതൽ അവരുടെ വീടുകളിൽ നടത്തുന്നതിനുള്ള ഉത്തരവിറങ്ങി. ഭിന്നശേഷിക്കാർക്ക് ടെസ്റ്റിനായി അതത് ആർ.ടി. ഓഫീസുകളിലെത്തുന്നതിന്റെ ബുദ്ധിമുട്ട് സംബന്ധിച്ച് വാഹനീയം അദാലത്തിൽ പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവിറക്കുകയായിരുന്നു.

ലേണേഴ്‌സ് ഡ്രൈവിങ് ടെസ്റ്റിനായി ഓൺലൈനായി അപേക്ഷിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം വീട്ടിലെത്തിച്ചേരാനുള്ള റൂട്ടും വീട്ടിൽവെച്ച് ടെസ്റ്റ് നടത്തുന്നതിനായുള്ള അഭ്യർഥനയും ഉൾപ്പെടുത്തണം. അപേക്ഷ പരിശോധിച്ച് ടെസ്റ്റിനായി ആർ.ടി. ഓഫീസിലുള്ള ഉദ്യോഗസ്ഥർ എത്തുന്ന വിവരം ഇ-മെയിലിലൂടെയാണ് അറിയിക്കുന്നത്. വീട്ടിലെത്തി ടെസ്റ്റ് നടത്തുന്നതിനായി ഓഫീസ് മേധാവിയുടെ ലാപ്‌ടോപ്പും സി.യു.ജി. ഫോണിലെ വയർലസ് കണക്ടിവിറ്റിയും ഉപയോഗിക്കാൻ ഉത്തരവിൽ നിർദേശിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button