CHANGARAMKULAM

ഉത്സവ പറമ്പുകളിൽ നിന്ന് മൊബൈൽ മോഷണം: പ്രതിയെ ചാലിശ്ശേരി പോലീസ് അതി സാഹസികമായി പിടികൂടി

ചാലിശ്ശേരി:വിവിധ സ്ഥലങ്ങളിൽ നിന്ന് മൊബൈൽ ഫോണും പേഴ്സും മോഷ്ടിച്ച യുവാവ് പോലീസ് പിടിയിലായി.വടക്കഞ്ചേരി വണ്ടാഴി നെല്ലിക്കോട് വീട്ടിൽ ഉദയകുമാർ എന്ന വിപിനാണ് (26)ആണ് അറസ്റ്റിലായത്.ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവത്തിന് അമ്പലപറമ്പിൽ നിന്ന് അഞ്ചോളം മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് ചാലിശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് അറസ്റ്റ്. നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കു ശേഷം വ്യാഴാഴ്ച വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉൽസവ പറമ്പിൽ വെച്ചാണ് മറ്റൊരു മോഷണ ശ്രമത്തിനിടെ പ്രതിയെ സാഹസികമായി പിടികൂടിയത്.മംഗലം ഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കൊന്നതുൾപ്പടെയുള്ള കൊലപാതകക്കേസിലും കവർച്ചക്കേസിലും ഇയാൾ പ്രതിയാണ്.ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷുമാർ.കെ,എ എസ് ഐ റഷീദലി,എസ് സി പി ഒ അബ്ദുൾ റഷീദ്,ജനമൈത്രി ബീറ്റ് ഓഫീസർ എ ശ്രീകുമാർ,സി പി ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടാൻ നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാകി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button