THRISSUR

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24ന് പ്രാദേശിക അവധി

തൃശ്ശൂർ: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24ന് പ്രാദേശിക അവധി. വടക്കാഞ്ചേരി ശ്രീ രുധിരമഹാകാളികാവ് പൂരം (ഉത്രാളിക്കാവ് പൂരം) ആഘോഷിക്കുന്ന ഫെബ്രുവരി 24 ചൊവ്വാഴ്ച വടക്കാഞ്ചേരി നഗരസഭാപരിധിയിൽ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും കൂടാതെ, തലപ്പിള്ളി താലൂക്കിൽപ്പെടുന്ന എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ർ അർജുൻ പാണ്ഡ്യൻ ഉത്തരവിറക്കി.മുൻനിശ്ചയപ്രകാരമുളള പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button