ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് അതിവേഗത്തില്‍ മാറുന്നു ജില്ല

മലപ്പുറം: അടിക്കടിയുള്ള ഇന്ധനവില വര്‍ദ്ധനവിന് പിന്നാലെ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് അതിവേഗത്തില്‍ ഗിയര്‍ മാറ്റി ജില്ല.
മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ജില്ലയില്‍ 955 ഇലക്‌ട്രിക് വാഹനങ്ങളാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം 194 വാഹനങ്ങളായിരുന്നു. പെട്രോള്‍ വില സെഞ്ച്വറി കടന്ന ഒക്ടോബറില്‍ ആയിരുന്നു ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. 158 എണ്ണം. രജിസ്റ്റര്‍ ചെയ്തവയില്‍ കൂടുതലും കാറുകളും ബൈക്കുകളുമാണ്. ഇലക്‌ട്രിക് ഓട്ടോകളുടെ എണ്ണവും കൂടുന്നുണ്ട്.
ഒറ്റചാര്‍ജ്ജില്‍ കൂടുതല്‍ മൈലേജ് കിട്ടുന്ന വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെ ആവശ്യക്കാരും കൂടി. 50,000 രൂപ മുതല്‍ ഇലക്‌ട്രിക് സ്കൂട്ടറുകളും 15 ലക്ഷത്തിനുള്ളില്‍ മികച്ച കാറുകളും ലഭ്യമാണെന്നതും ഇലക്‌ട്രിക് വാഹനങ്ങളോടുള്ള താത്പര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുന്‍നിര കമ്ബനികള്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ കൂടുതലായി ഇറക്കാന്‍ തുടങ്ങിയതും സ്വീകാര്യത കൂട്ടി.
അനര്‍ട്ടിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും തുടങ്ങുന്നുണ്ട്. ഫാസ്റ്റ് ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ കൂടുതല്‍ വരുന്നതോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണവും കുതിക്കും. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയിളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതും അനുകൂല ഘടകമാണ്.
വാഹന രജിസ്ട്രേഷന്‍ കൂടുന്നു
ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ 17 വരെ 44,584 വാഹനങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒരുമാസം ശരാശരി 4,000ത്തോളം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. 2020ല്‍ 45,854 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊവിഡില്‍ തളര്‍ന്ന വാഹന വിപണി ഉണര്‍വിലേക്ക് കടന്നിട്ടുണ്ട്.
ഇലക്‌ട്രിക് വാഹന രജിസ്ട്രേഷന്‍
മലപ്പുറം ആര്‍.ടി ഓഫീസ്- 243
നിലമ്പൂര്‍ സബ് ആര്‍.ടി ഒ – 219
പെരിന്തല്‍മണ്ണ സബ് ആര്‍.ടി ഒ – 168
തിരൂരങ്ങാടി സബ് ആര്‍.ടി ഒ – 282
പൊന്നാനി സബ് ആര്‍.ടി ഒ – 43
ഈവര്‍ഷത്തെ വാഹന രജിസ്ട്രേഷന്‍
മലപ്പുറം ആര്‍.ടി ഓഫീസ് – 9,076
നിലമ്ബൂര്‍ സബ് ആര്‍.ടി – 8,202
പെരിന്തല്‍മണ്ണ സബ് ആര്‍.ടി – 9,201
തിരൂരങ്ങാടി സബ് ആര്‍.ടി – 11,603
പൊന്നാനി സബ് ആര്‍.ടി – 6,502
ഇലക്‌ട്രിക് വാഹനം (മാസം)
മാസം – വാഹനം
ജനുവരി – 47
ഫെബ്രുവരി – 61
മാര്‍ച്ച് – 102
ഏപ്രില്‍ – 111
മേയ് – 26
ജൂണ്‍ – 54
ജൂലായ് – 106
ആഗസ്റ്റ് – 85
സെപ്തംബര്‍ – 108
ഒക്ടോബര്‍ – 158
നവംബര്‍ – 97
ആകെ 955
