ഉച്ചക്ക് 1 മണിയോടെ മലപ്പുറം ജില്ലയുടെ വിവിധയിടങ്ങളിൽ കാറ്റും മഴയും ; നിരവധി ഇടങ്ങളിൽ മരച്ചില്ലകൾ പൊട്ടി വീണു
കേരളത്തിൽ വടക്കൻ മേഖലയിൽ തുടർന്ന് അതിശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മലപ്പുറം ജില്ലയുടെ വിവിധ ഇടങ്ങളിൽ വീശി അടിച്ച ശക്തമായ കാറ്റിൽ പലയിടത്തും മരച്ചില്ലകൾ മുറിഞ്ഞുവീണു. ചിലയിടങ്ങളിൽ മരം കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകളും വലിയ ഫ്ലക്സ് ബോർഡുകളും വീണു താറുമാറായി. എങ്കിലും ആളപായം ഉണ്ടായിട്ടില്ല.
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് , ഗുരുവായൂർ മേഖലകളിൽ ഇതേസമയം കനത്ത മിന്നൽ ചുഴലിയാണ് ഉണ്ടായത്.
മലപ്പുറം ജില്ലയിൽ വളാഞ്ചേരി ,തിരൂർ, പരപ്പനങ്ങാടി, മേലാറ്റൂർ ഭാഗങ്ങളിലാണ് കനത്ത കാറ്റ് വീശിയത്.
തിരൂർ കൊട്ടേക്കാട് മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. എടയൂർ പൂക്കാട്ടിരി അധികാരി പണിയിൽ ഓടുന്ന സ്കൂട്ടറിന്മേൽ പോസ്റ്റ് ഒടിഞ്ഞുവീണു യാത്രക്കാരൻ അത്ഭുതകരമായ രക്ഷപ്പെട്ടു. പുത്തനത്താണി തിരുനാവായ റോഡിൽ ചന്ദനക്കാവ് ക്ഷേത്രത്തിനു മുന്നിലെ വലിയ മരം റോഡിലേക്ക് വീണു ഗതാഗതം തടസ്സമായി..