Tech

ഈ ഫോണുകളില്‍ നാളെ മുതല്‍ വാട്സാപ്പ് കിട്ടില്ല!! നിങ്ങളുടെ ഫോണ്‍ ഇതിലുണ്ടോ? പട്ടിക ഇതാ…

വാട്‌സാപ്പില്ലാത്തൊരു ഫോണിനെ കുറിച്ചും എന്തിന് ദൈനംദിന ജീവിതത്തെ കുറിച്ചും ആലോചിക്കാൻ പറ്റുന്നുണ്ടോ? അത്രയധികം ജീവിത്തിൻ്റെ ഭാഗമായി കഴിഞ്ഞു വാട്‌സാപ്പ്. കുടുംബങ്ങളെയും, സൗഹൃദങ്ങളെയും യോജിപ്പിക്കുന്ന കണ്ണികളിൽ പ്രധാനവുമായി. പുതുവർഷം പിറക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, ചിലർക്കെങ്കിലും നിരാശയുണ്ടാകുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇരുപതിലേറെ ആൻഡ്രോയിഡ് ഫോണുകളിൽ നാളെ മുതൽ വാട്‌സാപ്പ് സേവനങ്ങൾ ലഭ്യമാവില്ല.

പഴയ ആൻഡ്രോയ്‌ഡ് വെർഷനുകളിലാകും ഈ പ്രശ്നം നേരിടുക. അതായത് ആൻഡ്രോയ്‌ഡ് 4.4 അല്ലെങ്കിൽ കിറ്റ്കാറ്റിലും പഴയ സോഫ്റ്റ്‌വെയറുള്ള ഫോണുകളിലും സേവനം റദ്ദാകും. ഏറ്റവും പുതിയ സോഫ്റ്റ്വെയറും സവിശേഷതകളും ഈ ഫോണുകളിൽ ലഭ്യമല്ലാത്തതാണ് കാരണം.

നാളെ മുതൽ വാട്‌സാപ്പ് പണിമുടക്കുന്ന ഫോണുകൾ ഇതാ…ഗാലക്‌സി എസ്‌3, ഗാലക്സി നോട്ട് 2, ഗാലക്‌സി ഏയ്‌സ് 3, ഗാലക്സി എസ്‌4 മിനി, മോട്ടോ ജി (ഒന്നാം തലമുറ), മോട്ടറോള റാസർ എച്ച്ഡി, മോട്ടോ ഇ 2014, വൺ എക്സ്, വൺ എക്സ‌് പ്ലസ്, ഡിസയർ 500, ഡിസയർ 601, ഒപറ്റിമസ് ജി, നെക്സസ് 4, ജി2 മിനി, എൽ 90, എക്സ്‌പിരിയ സെഡ്, എക്‌സ്‌പിരിയ എസ്‌പി, എക്സസിപിരിയ ടി, എക്സിപിരിയ

അതേസമയം ഏറ്റവും പുതിയ അപ്ഡേറ്റുകളുമായി കൂടുതൽ യൂസർ ഫ്രണ്ട്ലിയാവുകയാണ് വാട്‌സാപ്പ്. ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാനും എഡിറ്റ് ചെയ്യാനും അയയ്ക്കാനുമെല്ലാം ഇനി മുതൽ വാട്‌സാപ്പിൽ സാധിക്കും. നിലവിൽ വാട്സാപ്പിൻറെ ഐഒഎസ് അപ്ഡേറ്റ് 24.25.80 ൽ ഫീച്ചർ ലഭ്യമാണ്. ഇതോടെ സ്കാനിങിനായി തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കേണ്ടി വരില്ലെന്നും മെറ്റ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button