Local newsPONNANI

ഈശ്വരമംഗലം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മെയ് 13-ന് നടക്കും

പൊന്നാനി: താലൂക്കിലെ പ്രധാന മൃഗാശുപത്രിയായ ഈശ്വരമംഗലം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മെയ് 13-ന് നടക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി കെട്ടിടോദ്ഘാടനം നിർവ്വഹിക്കും. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. സംസ്ഥാനത്തെ മൃഗാശുപത്രി കെട്ടിടങ്ങളുടെ നവീകരണത്തിനായി മൃഗചികിത്സ സേവനം പദ്ധതി പ്രകാരം99.90 ലക്ഷം രൂപ ചിലവഴിച്ചാണ് ഈശ്വരമംഗലം മൃഗാശുപത്രിക്ക് പുതിയ കെട്ടിട സമുച്ചയം നിർമ്മിച്ചത്. വലിയ മൃഗങ്ങൾക്കും ചെറിയ മൃഗങ്ങൾക്കുമുള്ള ഒ.പി ബ്ലോക്ക്,വാക്സിനേഷൻ ബ്ലോക്ക്, ഓപ്പറേഷൻ തിയ്യറ്റർ, ലാബോറട്ടറി, ഫാർമസി, എമർജൻസി വെറ്റിനറി സർവീസ് , നൈറ്റ് വെറ്റിനറി സർജൻ റഫറിംഗ് ഓഫീസ്, സ്റ്റോർ റൂം, ഓഫീസ് കോംപ്ലക്സ് എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം സജ്ജമായത്.കൂടാതെ എക്സ് റേ, സ്കാനിങ്ങ് എന്നിവക്കുള്ള മുറിയും ഒരുക്കിയിട്ടുണ്ട്. നിലവിൽ വൈകീട്ട് ആറ് മുതൽ രാവിലെ 6 വരെ മൃഗങ്ങൾക്കുള്ള രാത്രികാല ചികിത്സയും ലഭ്യമാണ്.ഉദ്ഘാടന പരിപാടി വിജയകരായി സംഘടിപ്പിക്കുന്നതിന് നഗരസഭയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. നഗരസഭാ ചെയർമാൻ സംഘാടക സമിതി ചെയർമാനായും ജില്ലാ മൃഗ സംരക്ഷണ ഓഫീസർ കൺവീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പെന്നാനി നഗരസഭാ ഓഫീസിൽ വച്ച് ചേർന്ന സംഘാടക സമിതി യോഗം ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി ചെയർമാന്മാരായ അജീന ജബ്ബാർ, രജീഷ് ഊപ്പാല, ഷീനാ സുദേശൻ, ടി.മുഹമ്മദ് ബഷീർ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ പി.യു അബ്ദുൾ അസീസ്, ജില്ലാ പി.ആർ.ഒ ഹാറൂൺ അബ്ദുൾ റഷീദ്, സീനിയർ വെറ്ററിനറി സർജൻ ഡോ.സിനി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button