PONNANI
ഈഴുവത്തിരുത്തിയിൽ തിരുവോണദിനത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

പൊന്നാനി:ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണനാളിൽ ഈഴുവത്തിരുത്തി കുമ്പളത്തുപടിയിൽ കിങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കമ്പവലി,വരകളി,ലെമൺ സ്പൂൺ,കസേരകളി,കുപ്പിയിൽ വെള്ളം നിറയ്ക്കൽ,ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. മുൻ നഗരസഭ കൗൺസിലർഎ പവിത്രകുമാർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കെ സനീഷ്, പി രാഗേഷ്, സിപി അക്ബർ, കെ സജീഷ്, കെ സൈനുദ്ദീൻ,പി ആനന്ദ്, എ റിജു കെ രതീഷ്,ഉണ്ണിക്കുട്ടൻ,കെ പ്രദീപ് എന്നിവർ നേതൃത്വം നൽകി.
