CHANGARAMKULAM

ഈത്തപ്പഴ ചലഞ്ച്: ആയിരം കുടുംബങ്ങളെ കണ്ണികളാക്കും

ചങ്ങരകുളം: തിരൂർ സി എച്ച് സെന്ററിന്റെ ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന ഈത്തപ്പഴ ചലഞ്ചിന്റെ ആലങ്കോട് പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂരിന് കൂപ്പൺ നൽകിക്കൊണ്ട് തിരൂർ സി എച്ഛ് സെന്റർ കൺവീനർ വെട്ടം ആലിക്കോയ നിർവഹിച്ചു. ആലങ്കോട് പഞ്ചായത്തിൽ ആയിരം കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.

മുസ്ലിം ലീഗ് ജില്ലാ മണ്ഡലം പഞ്ചായത്ത് തല ഭാരവാഹികൾക്ക് സ്വീകരണവും നേതൃസംഗമവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ട്രെഷറർ അഷ്റഫ് കോക്കൂർ നിർവഹിച്ചു. വെട്ടം ആലികോയ മുഖ്യ പ്രഭാഷണം നടത്തി. ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ അൻവർ അധ്യക്ഷത വഹിച്ചു. പി പി യൂസഫലി, ഷാനവാസ് വട്ടത്തൂർ പ്രസംഗിച്ചു. ഉമ്മർ തലാപ്പിൽ സ്വാഗതവും കെ വി എ കാദർ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button