എടപ്പാൾ:വട്ടംകുളം പഞ്ചായത്തിലെ ചുങ്കം വാർഡിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി ഇ.എസ് സുകുമാരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് എം .എ നജീബ് സത്യവാചകം ചൊല്ലിക്കൊടുത്തു.പഞ്ചായത്ത് സെക്രട്ടറി രാജലക്ഷ്മി,പഞ്ചായത്തംഗങ്ങളായ മജീദ് കഴുങ്ങിൽ, ശ്രീജ പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.