CHANGARAMKULAM
ഇ.ആർ ലിജേഷിനെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-19-07-53-22-626_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230114-WA0063-812x1024.jpg)
ചങ്ങരംകുളം:ഇ.ആർ ലിജേഷിനെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.തൃശ്ശൂർ ഗവൺമെൻറ് ലോ കോളജിലെ കെഎസ് പ്രവർത്തകനായി സംഘടന പ്രവർത്തനം ആരംഭിച്ച ലിജേഷ് പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായും, ആലങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിച്ചിട്ടുണ്ട്.എടപ്പാൾ നാടക അരങ്ങിന്റെ പ്രവർത്തകനായ ലിജേഷ് സ്കൂൾ നാടക രംഗത്ത് സംസ്ഥാന ജില്ലാ തലങ്ങളിൽ സമ്മാന അർഹമായ നിരവധി നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)