EDAPPAL
ഇ ആർ ടി പരിശീലനം സംഘടിപ്പിച്ചു

എടപ്പാൾ: മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ പൊന്നാനി ബ്ലോക്ക് തലത്തിൽ ERT ട്രെയിനിങ് സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാല് പഞ്ചായത്തുകളിൽ നിന്നും പൊന്നാനി മുനിസിപ്പാലിറ്റിയിൽ നിന്നും ഉള്ള പ്രതിനിധികൾക്കുള്ള പരിശീലനമാണ് നടന്നത്. പരിശീലനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് ശ്രീ രാമകൃഷ്ണൻ നിർവഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുനിൽ പി സ്വാഗതം പറഞ്ഞു. ഫയർ & റെസ്ക്യൂ ജീവനക്കാർ, വനിതാ ശിശു വികസന ഓഫീസിലെ ജീവനക്കാർ എന്നിവരാണ് പരിശീലനം നയിച്ചത്. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള പരിശീലനങ്ങൾ തീർച്ചയായും ഗുണകരമാകുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെയായിരുന്നു പരിശീലനം.
