CHANGARAMKULAM

ഇർശാദ് ഈദേ മീലാദ് : ഗൃഹ മൗലിദുകൾക്ക് തുടക്കമായി


ചങ്ങരംകുളം : തിരുവസന്തം – 1500 എന്ന ശീർഷകത്തിൽ ഇരുപതിന കർമ്മപദ്ധതികളോടെ ആചരിക്കുന്ന പന്താവൂർ ഇർശാദ് മീലാദ് ക്യാമ്പയിൻ പരിപാടികൾക്ക് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിഅഞ്ഞൂർ ഭവനങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പ്രവാചക പ്രകീർത്തന സദസ്സുകൾ നടക്കുന്നത്.
ആലങ്കോട് കെ വി കുഞ്ഞുമോൻ ഹാജിയുടെ ഭവനത്തിൽ നടന്ന പ്രഥമ സദസ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സിദ്ദിഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. വാരിയത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ എം ശരീഫ് ബുഖാരി, ഹംസ സഖാഫി, ബാവ മുസ്‌ലിയാർ, വി പി ശംസുദ്ധീൻ ഹാജി, ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി , ടി സി അബ്ദുറഹ്മാൻ, ഹബീബുറഹ്മാൻ സഖാഫി, ലത്വീഫ് മുസ്‌ലിയാർ,സിദ്ധീഖ് അഹ്സനി, നസീർ റഹ്മാനി, വി ശിഹാബുദ്ധീൻ മുസ്‌ലിയാർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button