CHANGARAMKULAM

ഇശൽ നിലാവ് സംഘടിപ്പിച്ചു

ചങ്ങരംകുളം : ബലി പെരുന്നാളിനോട്‌ അനുബന്ധിച്ച് ചങ്ങരംകുളം സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ നിലാവ് സംഗീത പരിപാടി സംഘടിപ്പിച്ചു. എഫ് എൽ ജി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരൻ ആലംകൊട് ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മിസ്രിയ സൈഫുദ്ധീൻ, കെ വി ഷഹീർ, അഷ്‌റഫ്‌ കോക്കൂർ, സിദ്ദിഖ് പന്താവൂർ, അഷ്‌റഫ്‌ പട്ടാമ്പി, പി പി കാലിദ്, റൗഫ് ചിയ്യാനൂർ, താഹിർ ഇസ്മായിൽ, ഉമ്മർ കുളങ്ങര,ബഷീർ ചിറക്കൽ, മുഹമ്മദ്‌ റോഷൻ, ബാപ്പു എടപ്പാൾ,ഷാനവാസ്‌ വട്ടത്തൂർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഡോ. അക്ബർ അലി, മുസ്തഫ മുതുകാട്, ഇർഷാദ് പള്ളിക്കര എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് കണ്ണൂർ മമ്മാലിയും, സുറുമി വയനാടിന്റെയും ആഭിമുഖ്യത്തിൽ സംഗീത വിരുന്നും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button