EDAPPAL

ഇലക്ഷൻ തിരക്കിലും സ്ഥാനാർഥി ചിന്നം വിൽക്കുന്ന തിരക്കിൽ

എടപ്പാൾ: ഇലക്ഷൻ ചൂട് കനത്തതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം സ്ഥാനാർഥി ചിന്നങ്ങൾ വിൽക്കുന്ന ഇ.പി വേലായുധൻ സ്ഥാനാർഥി പ്രചാരണം നടത്തുന്നതോടൊപ്പം വേലായുധൻ നടത്തുന്ന തട്ടാൻപടിയിലെ ഇ.പി സ്റ്റോർസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ചിഹ്നങ്ങളും തോരണങ്ങളും വിൽക്കുന്നുണ്ട്. രാവിലെ മുതൽ പ്രചാരണവും ഒപ്പം കച്ചവടവുമായി അത്യന്തം തിരക്കിലാണ് വേലായുധൻ. എടപ്പാൾ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലേക്ക് ഇ.പി വേലായുധൻ മത്സരിക്കുന്നത് ഇത്തവണ പാർട്ടി നിയോഗിച്ചത് യു.ഡി.എഫ് ഇതുവരെ വിജയിച്ചിട്ടില്ലാത്ത എടപ്പാൾ പഞ്ചായത്തിലെ നാലാം വാർഡിൽ ആണെന്നത് വേലായുധന്റെ ഉത്തരവാദിത്വം കൂട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗമായും ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്ത് മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ ചെയർമാനായും സഹകരണ മേഖലയിൽ പൊന്നാനി റൂറൽ ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ടായി പതിനഞ്ച് വർഷത്തോളമുള്ള ഭരണപരിചയവും എല്ലാമായി പൊതുപ്രവർത്തനത്തിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇ.പി. വേലായുധൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റായാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് ദീർഘകാലം തവനൂർ, പൊന്നാനി ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റികളുടെ വൈസ് പ്രസിഡന്റ്‌ പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്. ദിവസവും രാവിലെ മുതൽ രാത്രി വരെ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച ബാഡ്ജുകൾ, പതാകകൾ, സ്റ്റിക്കറുകൾ, ക്യാപ്പുകൾ, ഷർട്ടുകൾ, കൈവളകൾ തുടങ്ങിയ സാമഗ്രികൾ വിൽപനക്കെത്തുന്ന കടയിൽ ഇപ്പോൾ വലിയ തിരക്കാണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി‍ത്തന്നെ ആവശ്യത്തിന് വിപണി ചൂടുപിടിച്ചതായി വേലായുധൻ പറയുന്നു. വിവിധ പാർട്ടികളുടെ പ്രചാരണ സംഘം ആവശ്യത്തിനു പുറമേ പൊതുജനങ്ങളിൽ നിന്നുമുള്ള അഭ്യർത്ഥനകൾ കൂടി വരുന്നത് വ്യാപാരത്തിന് കൂടുതൽ കരുത്ത് പകരുകയാണ്. ദിവസംതോറും വിൽപ്പന ഇരട്ടിയാകുന്ന സാഹചര്യവും നിലവിൽ ഉണ്ട്. ഓൺലൈൻ വഴിയുള്ള ഓർഡറുകളും വർധിച്ചതോടെ പ്രിന്റിംഗ് യൂണിറ്റുകൾ രാത്രിയും പകലും പ്രവർത്തിച്ച് സാമഗ്രികൾ തയ്യാറാക്കുകയാണ്. ചില സ്ഥലങ്ങളിൽ ആവശ്യത്തിന് സാധനങ്ങൾ ലഭിക്കാതെ താൽക്കാലിക വിലവർധനയും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇലക്ഷൻ പ്രചാരണത്തിന്റെ ആവേശം ഉയരുന്ന ഓരോ ദിവസവും സ്ഥാനാർഥി ചിന്നങ്ങളുടെ വിൽപ്പനക്കും പുതിയ ഊർജ്ജം പകരുകയാണ്. തിരഞ്ഞെടുപ്പ് ദിനം അടുത്തുവരുന്നതിനാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നതായി വേലായുധൻ പറയുന്നു. യു.ഡി. എഫ്. സ്ഥാനാർഥിയായാണ് മത്സരിക്കുന്നത് എങ്കിലും കച്ചവടത്തെ അത് ബാധിക്കുന്നില്ല എന്നാണ് വേലായുധൻ പറയുന്നത് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമായും വ്യക്തി ബന്ധം ഉള്ളതിനാൽ രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ പ്രചാരണ സാമഗ്രികൾ വാങ്ങാൻ ഏവരും വരുന്നുണ്ട് ഒപ്പം സ്ഥാനാർഥി പ്രചാരണത്തിൽ തിരക്കിൽ ആയതിനാൽ തികഞ്ഞ വിജയ പ്രതീക്ഷയും വേലായുധൻ പുലർത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button