World

ഇറാന്‍ ജനതക്ക് അടിയന്തിര മുന്നറിയിപ്പുമായി ഇസ്രായേൽ


ഇറാന്‍ ജനത സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അടിയന്തിര മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇസ്രായേല്‍ ഡിഫന്‍സ് ഫോര്‍സ്(ഐഡിഎഫ്). ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ഇറാനികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ഐഡിഎഫ് അറിയിച്ചു. ‘ഇറാനിലുടനീളം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളിലും സൈനിക അടിസ്ഥാന സൗകര്യങ്ങളുടെയും സൗകര്യങ്ങള്‍ക്കുള്ളിലോ സമീപത്തോ ഉള്ള എല്ലാവര്‍ക്കും അടിയന്തര മുന്നറിയിപ്പ്. ‘നിങ്ങള്‍ അപകടകരമായ സൗകര്യങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും സമീപമാണ്. നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി, ഈ പ്രദേശങ്ങള്‍ ഉടനടി ഒഴിഞ്ഞുപോകാനും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറിനില്‍ക്കാനും ആവശ്യപ്പെടുന്നു. ഈ പ്രദേശങ്ങളിലെ നിങ്ങളുടെ സാന്നിധ്യം നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നു’. പേര്‍ഷ്യന്‍ ഭാഷാ വക്താവ് ലെഫ്റ്റനന്റ് കേണല്‍ കമാല്‍ പെന്‍ഹാസി മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായുള്ള സൂചനയാണ് ഈ മുന്നറിയിപ്പ്. യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണവും ശക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button