MALAPPURAM
ഇറച്ചിക്കോഴി വില കുത്തനെ ഉയര്‍ത്താന്‍ ഇടനിലക്കാരുടെ തന്ത്രങ്ങള്‍
ജില്ലയിൽ ഇറച്ചിക്കോഴി വിതരണം വെട്ടിക്കുറച്ചു വിലകൂട്ടാൻ തമിഴ്നാട്ടിൽ നിന്നുള്ള ഇറക്കുമതി സംഘങ്ങൾ ശ്രമം തുടങ്ങിയതായി വ്യാപാരികൾ. ട്രോളിങ് നിരോധനവും മഴയും മൂലം ജില്ലയിൽ കോഴിക്കു ഡിമാൻഡ് കൂടിയതോടെയാണു പുതിയ തന്ത്രങ്ങളുമായി ഇടനിലക്കാർ രംഗത്തെത്തിയിരിക്കുന്നത്.
അമിത ചൂടു മൂലം കേരളത്തിലെ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതാണു തമിഴ്നാട്ടിൽ നിന്നുള്ള ഇറക്കുമതി വർധിക്കാൻ കാരണം. സീസൺ അല്ലാതിരുന്നിട്ടും ദിവസേനയാണു കോഴിയിറച്ചിയുടെ വില കൂട്ടുന്നത്. ഇന്നലെ 210 മുതൽ 240 രൂപ വരെയാണു പലയിടങ്ങളിലും കിലോഗ്രാമിനു കോഴിയിറച്ചിയുടെ വില.