Categories: BUSINESSIndiaKERALA

ഇറക്കുമതി തീരുവ ഉയർന്നേക്കും; മൊബൈൽ ഫോണുകൾക്ക്​ വില കൂടും

തിരുവനന്തപുരം:കോവിഡ്​ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കു​േമ്പാഴാണ്​ ധനമന്ത്രി നിർമല സീതാരാമൻ ഇക്കുറി ബജറ്റ്​ അവതരിപ്പിക്കുന്നത്​. സമ്പദ്​വ്യവസ്ഥയിൽ വളർച്ച തിരികെ കൊണ്ടുവരികയാണ്​ ബജറ്റിന്‍റെ പ്രധാനലക്ഷ്യങ്ങളിലൊന്ന്​ . ഇതിനായി കേന്ദ്രസർക്കാർ ഊന്നൽ നൽകുക താഴെ പറയുന്ന മേഖലകളിലായിരിക്കും

*ആരോഗ്യമേഖല*

കോവിഡ്​ സാഹചര്യം ആരോഗ്യമേഖലയിൽ കൂടുതൽ ഊന്നൽ നൽകാൻ കേന്ദ്രസർക്കാറിനെ പ്രേരിപ്പിക്കുമെന്നുറപ്പാണ്​. ഇതിനായി ആരോഗ്യമേഖലയിൽ ചെലവഴിക്കുന്ന പണത്തിന്‍റെ തോത്​ കൂട്ടും. ജി.ഡി.പിയുടെ 4 ശതമാനമെങ്കിലും ആരോഗ്യമേഖലക്കായി മാറ്റിവെക്കുമെന്നാണ്​ റിപ്പോർട്ട്​.

*സ്വകാര്യവൽക്കരണം*

ധനകമ്മി മറികടക്കാൻ ഇക്കുറിയും കമ്പനികളുടെ ഓഹരി വിൽപന തന്നെയാണ്​ സർക്കാറിന്​ മുന്നിലുള്ള പോംവഴി. ഓഹരി വിൽപനയിലൂടെ 40 ബില്യൺ ഡോളർ സ്വരൂപിക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​. ഖനനം, ബാങ്കിങ്​ തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരിയാവും വിൽക്കുക.

*വികസനപ്രവർത്തനങ്ങൾക്കായി ധനകാര്യസ്ഥാപനം*

അടിസ്ഥാന സൗകര്യമേഖലയിൽ 1.02 ട്രില്യൺ രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്താനാണ്​ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്​. ഇത്തരം പദ്ധതികൾക്കായി പണം കണ്ടെത്തുന്നത്​ സർക്കാറിന്​ മുന്നിലുള്ള പ്രധാന കടമ്പ തന്നെയാണ്​. ഇതിനായി പ്രത്യേക ധനകാര്യ സ്ഥാപനം കേന്ദ്രസർക്കാർ ഈ ബജറ്റിൽ പ്രഖ്യാപിച്ചേക്കും.

*ഇറക്കുമതി തീരുവ*

ചില ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തിയേക്കും. അഞ്ച്​ ശതമാനത്തിൽ നിന്ന്​ 10 ശതമാനമായാണ്​ തീരുവ ഉയർത്തുക. സ്​മാർട്ട്​ഫോൺ, ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ, മറ്റ്​ ഉപകരണങ്ങൾ എന്നിവയുടെ തീരുവയാകും ഉയർത്തുക. മോദിയുടെ ആത്​മനിർഭർ ഭാരതിന്​ ഊർജം പകരുന്നതിനാവും തീരുവ ഉയർത്തുക.

EDAPPAL NEWS

Recent Posts

ആയുഷ്‌മാൻ ഭാരത് സൗജന്യ ചികിത്സാ പദ്ധതി കേരളത്തിൽ ഉടൻ നടപ്പാകില്ല

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനാൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വഴി 70 വയസു കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം…

54 mins ago

പാലത്തറ റെയിൽവെ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചു

പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും - പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയിൽവേ…

1 hour ago

പ്രസിദ്ധമായ കടവല്ലൂർ അന്യോന്യത്തിന് നവംബർ 15 ന് തുടക്കമാവും

കടവല്ലൂർ : ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ…

1 hour ago

മലപ്പുറത്തെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വഴിത്തിരിവ്, കൊലപാതകം, അറസ്റ്റിലായത് സുഹൃത്ത്

മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ്…

1 hour ago

വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.…

1 hour ago

ചങ്ങരംകുളം ടൗണിലെ പൊടിശല്ല്യത്തിന് പരിഹാരം കാണണം:വ്യാപാരികള്‍

ചങ്ങരംകുളം:പൈപ്പ് ഇടാനായി റോഡ് പൊളിച്ച ഭാഗങ്ങള്‍ ടാര്‍ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ…

2 hours ago