കൊലക്ക് ഉപയോഗിച്ച കയറും വസ്ത്രങ്ങളും ഫോട്ടോയും വിവിധ രേഖകളും കണ്ടെടുത്തു
എടപ്പാള്‍: പന്താവൂര്‍ സ്വദേശിയായ ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രധാന പ്രതി സുഭാഷുമായി തുടര്‍ച്ചയായ രണ്ടാം ദിവസവും അന്യേഷണസംഘം തെളിവുകള്‍ ശേഖരിച്ചു. പ്രതിയുമായി ആനക്കര നീലിയാട് ഭാഗത്താണ് തെളിവെടുപ്പ് നടത്തിയത്. ഡ്രസ്സും കൊലയ്ക്കുപയോഗിച്ചെന്ന് കരുതുന്ന കയറും മറ്റു രേഖകളും പോലീസ് കണ്ടെടുത്തു.
തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്യേഷണ സംഘമാണ് തെളിവെടുപ്പിനെത്തിയത്.നീലിയാട് ആനക്കര റോഡിൽ നിന്നുമാണ് ബാഗില്‍ ആക്കി ഉപേക്ഷിച്ച ഇര്‍ഷാദിന്റെതെന്ന് കരുതുന്ന വസ്ത്രങ്ങള്‍,വാച്ച്, അടക്കമുള്ളവ പോലീസ് കണ്ടെത്തിയത്.ആധാർ കാർഡ് അടങ്ങുന്ന വിവിധ രേഖകളും പോലീസ് കണ്ടെടുത്തു.പ്ളാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച കൊലയ്ക്ക് ഉപയോഗിച്ചെന്ന് കരുതുന്ന പ്ലാസ്റ്റിക് കയറും സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.സിഐ ബഷീര്‍ ചിറക്കല്‍,എസ്ഐ ഹരിഹരസൂനു,സ്ക്വോഡ് അംഗം രാജേഷ്,തുടങ്ങിയവരാണ് പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്.
കണ്ണൂർ: പയ്യാവൂരില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു. ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്.കുട്ടിയുടെ മുത്തശ്ശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച…
🔹 ലെൻസ് എടുത്താൽ ഫ്രെയിം തികച്ചും സൗജന്യം. 🔹കുട്ടികളുടെ ഫ്രെയിമുകൾക്ക് ഫ്ലാറ്റ് 50% കിഴിവ് 👉🏻എല്ലാ ഫ്രയിമുകളും 6-12 മാസം…
പാലക്കാട്: അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് ആസിഡ്…
കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്ബതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം…
പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ നിന്നും പുറത്ത്. പരിക്കാണ് 24കാരനായ മലയാളി താരത്തിന് വിനയായത്. പകരക്കാരനായി ലെഗ്…
എടപ്പാള്‍:ഒളമ്പക്കടവ് പാലം നിർമാണത്തില്‍ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്.സംഭവത്തില്‍ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ്…