ഇര്‍ഷാദ് കൊലക്കേസ് മൃതദേഹം കണ്ടെത്തുന്നതിന് സഹായിച്ചവരെ ചങ്ങരംകുളം പോലീസ് അനുമോദിച്ചു

എടപ്പാൾ:പന്താവൂരില്‍ നിന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം കണ്ടെത്തുന്നതിന് അന്യേഷണ ഉദ്ധ്യോഗസ്ഥരെ സഹായിച്ചവരെ ചങ്ങരംകുളം പോലീസ് ഉപഹാരം നല്‍കി അനുമോദിച്ചു.വാര്‍ഡ് മെമ്പര്‍ ആസിഫ് പൂക്കരത്തറ,ബഷീര്‍ പൂക്കരത്തറ,വാര്‍ഡ് മെമ്പര്‍ പ്രകാശന്‍,റഫീക്ക് പൂക്കരത്തറ,സിഐടിയു തൊഴിലാളി റസാക്ക് ഐനിച്ചോട്,റസാക്ക് മനക്കടവ്,തമിഴ്നാട് സ്വദേശികളായ റാം,രവി,വിജയ് എന്നിവരെയാണ് ഉപഹാരം നല്‍കി അനുമോദിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് ചങ്ങരംകുളം സ്റ്റേഷനില്‍ നടന്ന ചടങ്ങിലാണ് മൃതദേഹം ഉപേക്ഷിച്ച കിണറ്റില്‍ നിന്ന് ടണ്‍ കണക്കിന് മാലിന്യം കരക്കെത്തിച്ചവര്‍ക്കും രണ്ട് ദിവസം നീണ്ട തിരച്ചിലിന് പോലീസിനും മറ്റു ഉദ്ധ്യോഗസ്ഥര്‍ക്കും വേണ്ട സഹായങ്ങള്‍ ഒരുക്കിയ പഞ്ചായത്ത് അംഗങ്ങള്‍ക്കും പോലീസ് ഉപഹാരം നല്‍കി അനുമോദനം അറിയിച്ചത്.സിഐ ബഷീര്‍ ചിറക്കല്‍,എസ്ഐ മാരായ നിതീഷ്
ഹരിഹരസൂനു,എഎസ്ഐ ശ്രീലേഷ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മറ്റു പോലീസുകാര്‍ എന്നിവര്‍ പങ്കെടുത്തു

