CHANGARAMKULAMLocal news

ഇമ്മിണി ബല്ല്യേ ആഘോഷങ്ങളുമായി അൽഫലാഹ് ബഷീർ ദിനാചരണം സംഘടിപ്പിച്ചു

ജൂൺ 5 ബഷീർ ദിനവുമായി ബന്ധപ്പെട്ട് കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിന് സ്കൂൾ ലെറ്റേഴ്സ് ക്ലബ്ബ് നേതൃത്വം നൽകി. വൈക്കം മുഹമ്മദ് ബഷീർ കഥാപാത്ര അവതരണം, ബഷീറിൻ്റെ കഥകളുടെ പേരുകൾ കോർത്തിണക്കിയ കഥാകഥനം, പൂവമ്പഴം എന്ന കഥയുടെ ദൃശ്യാവിഷ്കാരം, തുടങ്ങിയ  പരിപാടികളാണ് നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ അൻസാർ കെ. ടി., വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ. സ്റ്റാഫ് സെക്രട്ടറി അസൈനു സി. എന്നിവർ വിദ്യാർഥികൾക്ക് ബഷീർ ദിന സന്ദേശം കൈമാറി. ചടങ്ങിന് പ്രോഗ്രാം കോഡിനേറ്റർ രതി എ. കെ. നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button